മുണ്ടക്കയം : മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മുഴുവൻ സമയം യൂറോളജി വിഭാഗത്തിന്റെ സേവനം ആരംഭിച്ചു. ചലച്ചിത്ര താരം ജോജി. കെ. ജോൺ കഴിഞ്ഞ ദിവസം യൂറോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ദിവസവും രാവിലെ 9 മണി മുതൽ 2.00 മണിവരെ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. മൂത്രത്തിൽ അണുബാധ,
മൂത്ര തടസ്സം, നിയന്ത്രണമില്ലാതെ മൂത്രം പോകുന്നത്, മൂത്രത്തിൽ കല്ല് , മൂത്രത്തിൽ രക്തത്തിന്റെ അംശം,
പ്രൊസ്റ്റേറ്റ് വീക്കം, മൂത്രനാളത്തിലുള്ള ക്യാൻസർ, കിഡ്നിലോ മൂത്ര ആശയത്തിലുള്ള പ്രശ്നങ്ങൾ, ലൈംഗിക ശക്തി ഹീനത, എല്ലാ ലൈംഗിക രോഗങ്ങളും, യൂറിനറി ഇൻഫെക്ഷൻ തുടങ്ങിയ രോഗങ്ങൾക്ക് യൂറോളജി സ്പെഷ്യലിസ്റ്റ് ഡോ. എസ്. എസ്.അഭിനന്ദ് ( MBBS, MS, DNB(General Surgery ) MRCS, MCh (Urology) ഡോക്ടറെ സമീപിക്കാൻ കഴിയും.