വണ്ടിപ്പെരിയാർ : 55 -ാം മൈൽ പൂവക്കൂന്നേൽ തോമസിനെ ഇടിച്ചു വീഴ്ത്തിയ വാഹനത്തിൻ്റെ ഉടമയെ പിടികൂടാൻ പീരുമേട് പോലീസ് അന്വേഷണം ഊർജിതമാക്കി. നടക്കാനിറങ്ങിയ ഗൃഹനാഥനെ ഇടിച്ച ശേഷം കടന്നു കളഞ്ഞ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി വിഗ്നേഷിന്റ ടാറ്റാ സുമോ ആണ് പോലീസ് പിടിച്ചു എടുത്തത്. ചുരക്കുളം ഫാക്ടറിക്ക് സമീപത്തു കിടക്കുകയായിരുന്നു സുമോ. തോമസിനെ ഇടിച്ചിട്ട ശേഷം പാഞ്ഞു പോയ വാഹനം ചുരക്കുളത്ത് ഉപേക്ഷിച്ചിട്ടു വിഗ്നേഷ് തമിഴ്നാട്ടിലേക്കു മുങ്ങി-
പോലീസ് സംഘം ഇയാളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി. സിസിടിവികൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണം ആണ് അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ ഇടയാക്കിയത്. കഴിഞ്ഞ 22 ന് അണ് തോമസ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ വീട്ടിൽ നിന്നു റോഡിലേക്ക് നടക്കാൻ ഇറങ്ങിയ തോമസ് രാത്രി ഒൻപത് മണി കഴിഞ്ഞും തിരികെ എത്താത്തതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത്.