പീരുമേട്: കാൽനടയാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു.55ാം മൈൽ പൂവക്കുന്നേൽ വീട്ടിൽ തോമസ് പീറ്റർ (45) ആണ് മരിച്ചത്. തോമസിൻ്റെ മൃതദേഹം കണ്ടെത്തിയത് അപകടം നടന്നു മൂന്നു
മണിക്കൂറുകൾക്ക് ശേഷം. ചൊവ്വാഴ്ച വൈകിട്ടു 6 മണിക്ക് നടക്കാൻ പോയി തിരികെ എത്താതിരുന്നതിനാൽ വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. സംസ്കാരം നടത്തി. വണ്ടിപ്പെരിയാറ്റിൽ നിന്നു പാമ്പനാർ ഭാഗത്തേക്കു പോയ വാഹനം ഇടിച്ചതായി സൂചന. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.
ഭാര്യ: ഷീബ. മക്കൾ ആരോൺ, ആൻ മരിയ.