പീരുമേട് : 55 -ാം മൈൽ പൂവക്കൂന്നേൽ തോമസിനെ ഇടിച്ചു വീഴ്ത്തിയ വാഹനത്തിൻ്റെ ഉടമ കരടിക്കുഴി സ്വദേശി വിഗ്നേഷ് പീരുമേട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
തോമസിനെ ഇടിച്ച ശേഷം കടന്നു കളഞ്ഞ വാഹനം ഇന്നലെ പോലീസ്
വണ്ടിപ്പെരിയാർ ചുരക്കുളത്തു നിന്ന് കണ്ടെത്തിയിരുന്നു. സ
ചുരക്കുളം ഫാക്ടറിക്ക് സമീപത്തു കിടക്കുകയായിരുന്നു സുമോ.
തോമസിനെ ഇടിച്ചിട്ട ശേഷം പാഞ്ഞു പോയ വാഹനം ചുരക്കുളത്ത് ഉപേക്ഷിച്ചിട്ടു വിഗ്നേഷ് തമിഴ്നാട്ടിലേക്കു മുങ്ങുകയായിരുന്നു.
22 – തീയതി
വൈകിട്ട് ആറു മണിയോടെ വീട്ടിൽ നിന്നു
റോഡിലേക്ക് നടക്കാൻ ഇറങ്ങിയ തോമസിനെ വാഹനം ഇടിക്കുകയായിരുന്നു.
