കുട്ടിക്കാനം : വളഞാംങ്ങാനത്ത്
ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.
കട്ടപ്പന വാഴവര രാമപുരത്ത് സണ്ണിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റു വീണ അതുലിനെ കെഎസ്ആർടിസി ബസിൽ കയറ്റി മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ യുവാവ് മരണത്തിന് കീഴടങ്ങി.
അതുൽ കട്ടപ്പനയിൽ നിന്ന് ബുളളറ്റിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ കൊട്ടാരക്കര സ്വദേശി സുരേഷിനെ പ്രതിയാക്കി പീരുമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
