ഇടുക്കി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നാടുകാണി-മൂലമറ്റം കേബിൾകാർ പദ്ധതിക്ക് ഭരണാനുമതിയായി. ബജറ്റിൽ മൂന്നുകോടി ഇതിനായി വകയിരുത്തിയിരുന്നു. പദ്ധതി സംബന്ധിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ സാധ്യതാ പഠനറിപ്പോർട്ടിന് ടൂറിസംവകുപ്പ് അനുമതി നൽകി. പദ്ധതി പ്രവർത്തനങ്ങൾക്കായി 29.50 ലക്ഷം രൂപയുടെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.

ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽനി​ന്നു വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന സ്വി​ച്ച് യാ​ർ​ഡ്, 220 കെവി വൈ​ദ്യു​ത ലൈ​നു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ആ​ഭ്യ​ന്ത​ര, വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​ടെ പ്ര​വാ​ഹംത​ന്നെ ഇ​വി​ടേ​ക്ക് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. നാ​ടു​കാ​ണി പ​വ​ലി​യ​നി​ൽ നി​ന്നാ​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ന്‍റെ വി​ദൂ​രദൃ​ശ്യ​ങ്ങ​ൾ, ഇ​ല​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം, പ​ച്ച​പ്പു​ൽ​മേ​ടു​ക​ൾ, വ​ല​കെ​ട്ടി​മ​ല, മൂ​ല​മ​റ്റം ടൗ​ണി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ, പ​വ​ർ​ഹൗ​സി​ൽനി​ന്നു ടെ​യി​ൽ​റേ​സ് ക​നാ​ലി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ആ​സ്വ​ദി​ക്കാ​നാ​കും.

മൂ​ല​മ​റ്റം എ​കെ​ജി കോ​ണ്‍​ക്രീ​റ്റ് പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ​വ​ർ​ഹൗ​സി​ന്‍റെ മോ​ഡ​ലും സ്ഥാ​പി​ക്കു​ന്ന​തി​നു പ്രാ​രം​ഭപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മൂലമറ്റം-കോട്ടമല റോഡ് നിർമാണവും ആരംഭിച്ചിട്ടുണ്ട്. അശോക കവലയിൽനിന്നു മൂലമറ്റം പവർഹൗസ് ജംഗ്ഷൻ വരെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിച്ച് കോട്ടമല കവന്തഭാഗത്തെ ഒന്നര കിലോമീറ്റർ ടാറിംഗ് പൂർത്തീകരിച്ചാൽ തേക്കടി ഉൾപ്പെടെയുള്ള ടൂറിസം മേഖലകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനാകും. കേബിൾ കാർ പദ്ധതിക്കൊപ്പം ഇടുക്കി ജലാശയം, നാടുകാണി, ഇലവീഴാപൂഞ്ചിറ, മലങ്കര ജലാശയം, പുള്ളിക്കാനം, വാഗമണ്‍ ഉൾപ്പെടെയുള്ള മേഖലകളെ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.