വാഗമൺ : സൂപ്പർ ഹിറ്റ് സിനിമ ലോകയിലെ ഗുഹകളിൽ ഒന്ന് ദേ ഇവിടെ വാഗമണ്ണിൽ.
കത്തനാരച്ചൻ നീലിയെ തളച്ച ഗുഹയെ തേടി ഇനി അലയേണ്ട.
വാഗമൺ ഉളുപ്പൂണി ടണൽ മുഖത്ത് ആണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
ചന്ദ്രയ്ക്ക് സൂപ്പർ വുമൺ പദവി കിട്ടിയ കണ്ണൂർ പയ്യാവൂരിലെ കുഞ്ഞിപ്പറമ്പ് ഗുഹ പോലെ വാഗമൺ ടണൽ മുഖം സന്ദർശിക്കാൻ ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹം.
ലോക സിനിമയുടെ ഫ്ലാഷ് ബാക്ക് സീനുകൾ ആണ് ഉളുപ്പുണി ടണലിൽ ചിത്രീകരിച്ചത്.
കത്തനാരായി എത്തുന്നു സണ്ണി വെയിൻ ചന്ദ്രയുടെ പൂർവ രൂപമായ നീലിയായി അഭിനയിക്കുന്ന
കല്യാണി പ്രിയദർശനെ കത്തി കൊണ്ടു കുത്തിയാണ് ടണൽ മുഖത്ത് തളയ്ക്കുന്നത്.
കെഎസ്ഇബി ഉളുപ്പൂണി ടണൽ വഴി ഇടുക്കി അണക്കെട്ടിൽ വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

ടണലിൽ എത്താൻ ജീപ്പ് സവാരി

വാഗമണ്ണിൽ നിന്നും ജീപ്പ് മാർഗ്ഗത്തിൽ കൂടി മാത്രം ആണ് ടണൽ മുഖത്ത് എത്താൻ കഴിയുന്നത്. വാഗമൺ ടൗണിൽ നിന്നു പുള്ളിക്കാനം റോഡിൽ കൂടി 14 കിലോമീറ്റർ യാത്രം ചെയ്യണം.
ഇതിൽ
6 കിലോമീറ്ററോളം ദൂരം താണ്ടാൻ ട്രക്കിങ്ങ് ജീപ്പ് വേണം.
സിനിമ വിജയിച്ചതോടെ ദിവസവും നൂറുകണക്കിന് സഞ്ചാരികൾ ആണ് ഗുഹ കാണാൻ എത്തുന്നത്.