കട്ടപ്പന : പൊരുതാം ലഹരിക്കെതിരെ എന്ന സന്ദേശവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ 29ന് വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ് വോക്കത്തൺ
കട്ടപ്പനയിൽ സംഘടിപ്പിക്കുന്നു.
ബുധനാഴ്ചപകൽ 2ന് മലങ്കര പള്ളി സ്കൂൾ കവലയിൽ നിന്ന് ആരംഭിച്ചു ഗാന്ധി സ്വകയ്റിൽ എത്തുന്ന സമൂഹ നടത്തത്തിൽ രമേശ് ചെന്നിത്തലയ്ക്കു ഒപ്പം സിനിമാ താരം രമേഷ് പിഷാരടിയും അണി നിരക്കും. തുടർന്ന് ലഹരി വിരുദ്ധ സന്ദേശവും, പ്രതിജ്ഞയും നടക്കും.
ലഹരി വിരുദ്ധ വോക്കത്തണിൽ വിദ്യാർഥികളും, യുവജനങ്ങളും, സാംസ്കാരിക നേതാക്കളും പങ്കെടുക്കും. കോഴിക്കോട്ടു നിന്ന് ആരംഭിച്ച വോക്കത്തൺ എറണാകുളത്ത് ആണ് സമാപിക്കുക.