ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണത്തിന് ഗതിവേഗം കൂട്ടി മുന്നണികളും സ്ഥാനാർഥികളും. നാടിന്‍റെ മുക്കിലും മൂലയിലും സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖമുള്ള ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും ഇതിനോടകംതന്നെ നിരന്നുകഴിഞ്ഞു. ഇപ്പോൾ വീടു വീടാന്തരം കയറിയുള്ള സ്ക്വാഡ് പ്രചാരണത്തിന്‍റെ തിരക്കിലാണ് സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. ഇതിനു പുറമേ പ്രധാന നേതാക്കളും അടുത്ത ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തും.

പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ ഒ​ട്ടേ​റെ സ്വ​ത​ന്ത്ര​രും ഇ​ത്ത​വ​ണ സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ട്. വാ​ർ​ഡു​ക​ളി​ൽ ത​ങ്ങ​ൾ​ക്കു​ള്ള ബ​ന്ധ​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ആം​ആ​ദ്മി പാ​ർ​ട്ടി, 20-ട്വ​ന്‍റി, ഡി​എം​കെ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ആം​ആ​ദ്മി പാ​ർ​ട്ടി ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലും 20-ട്വ​ന്‍റി മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ​ക്കാ​ട് 13 വാ​ർ​ഡു​ക​ളി​ൽ 20 – ട്വ​ന്‍റി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ലാ​കെ 39 വാ​ർ​ഡു​ക​ളി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. തോ​ട്ടം മേ​ഖ​ല​യി​ലാ​ണ് ഡി​എം​കെ മ​ത്സ​രി​ക്കു​ന്ന​ത്.

പ​ല സ്ഥാ​നാ​ർ​ഥി​ക​ളും ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ഭ​വ​നസ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ സ്ക്വാ​ഡു​ക​ളെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് മു​ന്ന​ണി​ക​ളു​ടെ തീ​രു​മാ​നം. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കു​ന്പോ​ൾ ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും കൂ​ട്ടാ​യ്മ​ക​ളി​ലു​മാ​ണ് വോ​ട്ടു തേ​ടു​ന്ന​ത്. കു​ടും​ബയോ​ഗ​ങ്ങ​ളി​ലും ഇ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വ​ലി​യ തോ​തി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്.

സം​സ്ഥാ​ന നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ ക​ള​ത്തി​ലി​റ​ക്കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രി​ക്കും ഇ​നി മു​ന്ന​ണി​ക​ളു​ടെ ശ്ര​മം.

ജി​ല്ലാ നേ​താ​ക്ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ന്ന​ലെ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ​ത്തി. ക​രി​മ​ണ്ണൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് നാ​ലി​ന് ജി​ല്ല​യി​ലെ​ത്തും. ത​ങ്ക​മ​ണി, ഉ​പ്പു​ത​റ, ഏ​ല​പ്പാ​റ, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മൂ​ന്നി​ന് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. പാ​റ​ത്തോ​ട്, ശാ​ന്ത​ൻ​പാ​റ, തൂ​ക്കു​പാ​ലം, അ​ണ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കു​ക.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ എ​ത്തി​യി​രു​ന്നു. മു​സ്‌​ലിം ലീ​ഗ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം തൊടുപുഴയിൽ ചേർന്ന സ്ഥാനാർഥി സംഗമത്തിൽ പ്രസംഗിച്ചിരുന്നു. കൂടുതൽ സംസ്ഥാന നേതാക്കൾ വരും ദിവസങ്ങളിൽ ജില്ലയിലെത്തുന്നുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാക്കളും തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തും.