ഇടുക്കി : തദ്ദേശതെരഞ്ഞെടുപ്പിൽ ഇടുക്കി നാളെ വിധിയെഴുതും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് അറിയിച്ചു. ജില്ലയിലെ വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​പു​റ​മേ എ​ട്ടു ബ്ലോ​ക്കു​ക​ൾ, ര​ണ്ടു ന​ഗ​ര​സ​ഭ​ക​ൾ, 52 പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പാ​ണ് നാ​ളെ ന​ട​ക്കു​ന്ന​ത്. 52 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 834 വാ​ർ​ഡു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 112 വാ​ർ​ഡു​ക​ളും ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 73 വാ​ർ​ഡു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ 17 ഡി​വി​ഷ​നു​ക​ളു​മാ​ണു​ള്ള​ത്.

9,12,133 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 4,43521 പുരുഷൻമാരും 4,68602 സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിലും പ്രവാസി വിഭാഗത്തിലുമായി പത്തുപേർവീതമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 9,04,670 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 6,75,565 വോട്ടുകൾ പോൾ ചെയ്തു. 74.68 ശതമാനമായിരുന്നു പോളിംഗ്.