ഇടുക്കി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും.ഒരുസ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം.പത്രികയോടൊപ്പം അതതു സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം.

പ​ഞ്ചാ​യ​ത്തി​ൽ 2000 രൂ​പ​യും ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ 4,000 രൂ​പ​യും കോ​ർ​പ​റേ​ഷ​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ 5,000 രൂ​പ​യു​മാ​ണ് കെ​ട്ടി​വ​യ്ക്കേ​ണ്ട​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തു​ക​യു​ടെ പ​കു​തി​മ​തി.​

സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം കെ​ട്ടി​വ​യ്ക്കേ​ണ്ട​ തു​ക അ​ത​തു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ട​ച്ച് അ​തി​ന്‍റെ ര​സീ​ത് പ​ത്രി​ക​യോ​ടൊ​പ്പം വ​ര​ണാ​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ക്കാം. സ്ഥാ​നാ​ർ​ഥി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന സ​മ​യ​ത്ത് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ൾ, സ്ഥാ​നാ​ർ​ഥി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​സ്തി​യും ബാ​ധ്യ​ത​യും സ​ർ​ക്കാ​രി​നോ ഏ​തെ​ങ്കി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​നോ ന​ൽ​കാ​നു​ള്ള​ കു​ടി​ശി​ക, അ​യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ പ​ത്രി​ക​യോ​ടൊ​പ്പം ഫാ​റം 2 എ​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഒ​രാ​ൾ​ ഒ​രു ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ ഒ​രു​വാ​ർ​ഡി​ൽ മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ പാ​ടു​ള്ളൂ. എ​ന്നാ​ൽ ത്രി​ത​ല​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാം.

നാമനിർദേശപത്രികയും 2എ ഫാറവും പൂർണമായി പൂരിപ്പിക്കണം. സ്ഥാനാർഥികൾ വരണാധികാരി മുന്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുന്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം.