ഇ​ടു​ക്കി: എ​ക്‌​സൈ​സ് ഡി​വി​ഷ​നി​ലെ വി​വി​ധ അ​ബ്കാ​രി, എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​തും സ​ര്‍​ക്കാ​ര്‍ ക​ണ്ടു​കെ​ട്ടി​യ​തു​മാ​യ 48 വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്യും.

ഓട്ടോ- 11, ബൈക്ക് – 22, കാര്‍ – 8, സ്‌കൂട്ടര്‍ -6, പിക്ക്അപ്പ് -1 എന്നീ വാഹനങ്ങള്‍ ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 19ന് ലേലം ചെയ്തു വില്‍ക്കും. അന്നേദിവസം പൂര്‍ത്തിയായില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം തുടരും. ലേലനിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍നിന്നു ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍നിന്നും അറിയാം.

വാഹനങ്ങള്‍ തൊടുപുഴ, ഉടുമ്പന്‍ചോല, പീരുമേട്, മറയൂര്‍, ദേവികുളം, വണ്ടിപ്പെരിയാര്‍ എന്നീ എക്‌സൈസ് റെയിഞ്ച് ഓഫീസുകളിലും മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഇടുക്കി, നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് അടിമാലി, ഉടുമ്പന്‍ചോല പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം. വിവരങ്ങള്‍ keralaexcise.gov.in എന്ന ബെബ്‌സൈറ്റില്‍നിന്ന് അറിയാം. ഫോണ്‍: 04862 222493.