മുണ്ടക്കയം : മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ യൂറോളജി മെഡിക്കൽ ക്യംമ്പ് സംഘടിപ്പിച്ചു.
ഉദ്ഘാടന കർമ്മം പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് നിജിനി ശംസുദ്ധീൻ നിർവഹിച്ചു. ഇടുക്കിയുടെ കവാടമായ പെരുവന്താനം ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ട്രസ്റ്റ് നൽകിവരുന്ന ആതുരസേവന പ്രവർത്തനങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയരുന്നത് നാടിന്റെ വളർച്ചയുടെ ഭാഗം കൂടിയാണെന്ന് നിജിനി ഷംസുദ്ദീൻ പറഞ്ഞു. 2025 ഒക്ടോബർ 20 മുതൽ 25 വരെ നടക്കുന്ന സൗജന്യ യൂറോളജി മെഡിക്കൽ ക്യാംമ്പിന് ഡയറക്ടർ ഫാ : സിജു ഞള്ളിമാക്കൽ സ്വാഗതം ആശംസിച്ചു. യൂറോളജി വിഭാഗം മേധാവി ഡോ.അഭിനന്ദ് എസ് എസ് ഇരുന്നാൽ മണിക്കൂറും പ്രവർത്തിക്കുന്ന യൂറോളജി ഡിപ്പാർട്ട്മെന്റിന്റെ ചികിത്സ സംവിധാനങ്ങളെ കുറിച്ചും വിശദീകരിച്ചു.