ഇടുക്കി : കാര്‍ഷിക ജില്ലയായ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് കാര്യമായ ഗുണഫലങ്ങള്‍ നല്‍കാതെയാണ് പോയവര്‍ഷവും കടന്നുപോയതെന്ന് വിലയിരുത്തല്‍. ഒരു കാലത്ത് ജില്ലയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്ന കാര്‍ഷികമേഖല ഇന്ന് നിലനില്‍പ്പിനായി പെടാപ്പാടുപെടുകയാണ്. പോയവര്‍ഷവും കര്‍ഷകര്‍ക്ക് ഗുണകരമായ പ്രോത്സാഹന പദ്ധതികള്‍ ഒന്നുംതന്നെ സര്‍ക്കാരിന്‍റെയോ കൃഷിവകുപ്പിന്‍റെയോ ഭാഗത്തുനിന്നുണ്ടായില്ല. പല വിളകള്‍ക്കും മതിയായ വിലയില്ലാത്തതും വളത്തിന്‍റെ വിലക്കയറ്റവും തൊഴില്‍ക്കൂലി വര്‍ധനവും കൃഷിനാശവും കഴിഞ്ഞവര്‍ഷം ജില്ലയിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ഏറെ നഷ്ടക്കണക്കുകള്‍ സമ്മാനിച്ചാണ് കഴിഞ്ഞ വര്‍ഷവും കടന്നുപോയത്.

ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ള​ക​ളാ​യ ഏ​ല​ത്തി​നും കു​രു​മു​ള​കി​നും ഭേ​ദ​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​ത് മ​തി​യാ​കാ​തെവ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഏ​ല​ക്കാ​യ്ക്ക് ക​ഴി​ഞ്ഞവ​ര്‍​ഷം വി​ലസ്ഥി​ര​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വ​ര്‍​ധി​ച്ച​തും കൃ​ഷി​നാ​ശ​വും ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ള​ങ്ങ​ളു​ടെ​യും കീ​ട നാ​ശി​നി​ക​ളു​ടെ​യും വി​ലവ​ര്‍​ധ​ന​യും ഏ​ലം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. വ​ലി​യ തോ​തി​ലാ​ണ് ഏ​ലം മേ​ഖ​ല​യി​ല്‍ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഏ​റി​യ​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഏ​ല​ത്തി​നു പ്ര​തി​കൂ​ല​മാ​യി. വേ​ന​ലി​ല്‍ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍ വ​ലി​യതോ​തി​ലാ​ണ് ഏ​ല​ച്ചെ​ടി​ക​ള്‍ ഉ​ണ​ങ്ങി ന​ശി​ച്ച​ത്.

കു​രു​മു​ള​കി​ന് കി​ലോ​യ്ക്ക് 700 രൂ​പ​യോ​ട​ടു​ത്ത് വി​ല ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ലി​യ ഉ​യ​ര്‍​ച്ച​യു​ണ്ടാ​യി​ല്ല. നേ​ര​ത്തേ വ​ലി​യ തോ​തി​ല്‍ കു​രു​മു​ള​ക് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് ഇ​പ്പോ​ള്‍ നാ​മ​മാ​ത്ര​മാ​യാ​ണ് ഉ​ത്പ​ന്നം വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. രോ​ഗ​ബാ​ധ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് കു​രു​മു​ള​ക് കൃ​ഷി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ഇ​തി​നു പു​റ​മേ ജാ​തി, കൊ​ക്കോ, ഗ്രാ​മ്പു, തേ​യി​ല, വാ​ഴ, കാ​പ്പി, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യ്ക്കും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ വി​ല ല​ഭി​ക്കാ​ത്ത​ത് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. നാ​ണ്യ​വി​ള​ക​ളും ത​ന്നാ​ണ്ടുവി​ള​ക​ളും ന​ഷ്ട​ക്ക​ണ​ക്കു​ക​ള്‍ സ​മ്മാ​നി​ച്ച​തോ​ടെ ഒ​ട്ടേ​റെ ക​ര്‍​ഷ​ക​ര്‍ ഫ​ലവ​ര്‍​ഗ കൃ​ഷി​യി​ലേ​ക്കു മാ​റി​യത് ആ​ശ്വാ​സ​മാ​യി. റം​ബു​ട്ടാ​ന്‍, മാം​ഗോ​സ്റ്റി​ന്‍, ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ട്, സ​പ്പോ​ട്ട, അ​ബി​യു, പാ​ഷ​ന്‍​ഫ്രൂ​ട്ട് തു​ട​ങ്ങി വി​വി​ധ​യി​നം പ​ഴവ​ര്‍​ഗ കൃ​ഷി ന​ട​ത്തി പ​ല ക​ര്‍​ഷ​ക​രും വ​രു​മാ​നം നേ​ടി.

രാ​സ​വ​ളക്ഷാ​മം

ക​ര്‍​ഷ​ക​ര്‍ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ള്‍​ക്കു നേ​രി​ട്ട ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. യൂ​റി​യ, പൊ​ട്ടാ​ഷ്, അ​മോ​ണി​യ, ഡി​എ​പി , കോം​പ്ല​ക്‌​സ് തുടങ്ങിയ വ​ള​ങ്ങ​ള്‍ക്കാ​ണ് ക​ടു​ത്ത ക്ഷാ​മം നേ​രി​ട്ട​ത്. വ​ളം ഡി​പ്പോ​ക​ളി​ല്‍ കാ​ത്തി​രു​ന്നാ​ല്‍പോ​ലും അ​വ​ശ്യ വ​ള​ങ്ങ​ള്‍ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

നേ​ര​ത്തേ 1500 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന പൊ​ട്ടാ​ഷി​ന്‍റെ വി​ല 1800 രൂ​പ​യ്ക്കു മേ​ലെ​യാ​യി ഉ​യ​ര്‍​ന്നു. 1450 രൂ​പ​യാ​യി​രു​ന്ന കൂ​ട്ടു​വ​ള​ത്തി​ന് 1850 രൂ​പ​യാ​യി. ഫാ​ക്ടം​ഫോ​സ്, യൂ​റി​യ എ​ന്നി​വ​യു​ടെ വി​ല​യി​ലും വ​ര്‍​ധ​ന​യു​ണ്ടാ​യി. പ്ര​ധാ​ന വി​ള​ക​ള്‍​ക്ക് വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്ന​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ക്ക് ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടിവ​ന്നു.

വ​ന്യ​മൃ​ഗശ​ല്യ​വും രൂ​ക്ഷം

കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. പ​ല മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​നശ​ല്യം ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​ത​മാ​യി. ഒ​ട്ടേ​റെ കാ​ര്‍​ഷി​കവി​ള​ക​ള്‍ കാ​ട്ടാ​ന​ക​ള്‍ ച​വിട്ടി ന​ശി​പ്പി​ച്ചു. മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ലും മ​റ്റും വ​ലി​യ തോ​തി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ച​ത്. കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യംമൂലം ത​ന്നാ​ണ്ടു​വി​ള​ക​ള്‍​ കൃ​ഷിചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​വും ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യി.

തി​രി​ച്ച​ടി​യാ​യി വി​ളനാ​ശം

ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ആ​റുകോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷിനാ​ശ​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ​ത്. അ​യ്യാ​യി​ര​ത്തോ​ളം ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ച​തുമൂ​ലം ന​ഷ്ട​മു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യും കാറ്റും ഉണ്ടായ മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ് വ​ലി​യ തോ​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ല്‍ 4.35 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് പ്രാ​ഥ​മി​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

കുരുമുളക്, റബര്‍ ഏലം, കൊക്കോ, ജാതി, ഗ്രാമ്പു, തെങ്ങ്, കമുക്, പച്ചക്കറി എന്നിവയും വലിയ തോതില്‍ നശിച്ചവയിലുള്‍പ്പെടും. പല കര്‍ഷകര്‍ക്കും ആയിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ നശിച്ച വിളയുടെ നഷ്ടപരിഹാരം ഇനിയും ‍ കര്‍ഷകര്‍ക്കു ലഭ്യമായിട്ടില്ല.