തൊടുപുഴ: ജില്ലയിൽ 70.26 ശതമാനം പോളിംഗ്. ഇന്നലെ വൈകുന്നേരം ആറുവരെയുള്ള കണക്കാണിത്. കഴിഞ്ഞ തവണ കോവിഡ് കാലത്തു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ 4.42 ശതമാനം കുറവ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.68 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.

ജില്ലയിൽ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ മഴ പൂർണമായും മാറിനിന്നതും വോട്ടിംഗ് സുഗമമമാക്കി. പൊതുവേ എല്ലായിടത്തും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ല.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഏ​ഴ് ജി​ല്ല​ക​ളി​ൽ ഉ​ച്ച​വ​രെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് നി​ര​ക്ക് തി​രു​വ​ന​ന്ത​പു​രം ക​ഴി​ഞ്ഞാ​ൽ ഇ​ടു​ക്കി​യി​ലാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ഈ ​സ്ഥാ​ന​ത്ത് പ​ത്ത​നം​തി​ട്ട​യെ​ത്തി​യ​തോ​ടെ ഇ​ടു​ക്കി പി​ന്നി​ൽനി​ന്ന് മൂ​ന്നാ​മ​താ​യി.


പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രാ​വി​ലെ ആ​റി​ന് മോ​ക് പോ​ളിം​ഗ് ന​ട​ത്തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കൃ​ത്യം ഏ​ഴി​നുത​ന്നെ ജി​ല്ല​യി​ലെ​ല്ലാ​യി​ട​ത്തും വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി.


സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്രവ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലും ഏ​ഴി​നുത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്രക്രി​യ​ക​ൾ ആ​രം​ഭി​ച്ചു. ആ​ദ്യ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജി​ല്ല​യി​ലെ പോ​ളിം​ഗ് ഏ​ഴ് ശ​ത​മാ​ന​ത്തി​ലെ​ത്തി. ഒ​ന്പ​തോ​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ലേ​റെപ്പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ പോ​ളിം​ഗ് 13.84 ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തി. യു​വാ​ക്ക​ളും രാ​ഷ്‌ട്രീയ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ആ​ദ്യമ​ണി​ക്കൂ​റു​ക​ളി​ൽ എ​ത്തി​യ​വ​രി​ലേ​റെ​യും.


പ​ത്തോ​ടെ വോ​ട്ടിം​ഗ് ശ​ത​മാ​നം 21.32 ലേ​ക്കെ​ത്തി. രാ​വി​ലെ നേ​ര​ത്തേ​യെ​ത്തി വോ​ട്ട് ചെ​യ്ത് പോ​കാ​മെ​ന്ന് ക​രു​തി കൂ​ടു​ത​ൽ പേ​രെ​ത്തി​യ​തോ​ടെ എ​ങ്ങും നീ​ണ്ട ക്യൂ ​ദൃ​ശ്യ​മാ​യി. നീ​ണ്ട ക്യൂ ​രൂ​പ​പ്പെ​ട്ട​തോ​ടെ വോ​ട്ട​ർ​മാ​രി​ൽ പ​ല​രും ത​ള​ർ​ന്നു തു​ട​ങ്ങി. വോ​ട്ട​ർ​മാ​ർക്ക് ​കു​ടി​വെ​ള്ള​വും ഇ​രി​പ്പി​ട സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.


ചി​ല​യി​ട​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ളിം​ഗ് വൈ​കി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​വു​മു​യ​ർ​ന്നു. 11ഓ​ടെ 30.32 ശ​ത​മാ​ന​മാ​യി പോ​ളിം​ഗ്. ഉ​ച്ച​യോ​ടെ വെ​യി​ൽ ക​ന​ത്ത​ത് പോ​ളിം​ഗ് അ​ല്പം മ​ന്ദ​ഗ​തി​യി​ലാ​ക്കി. ര​ണ്ടോ​ടെ പ​കു​തി​യി​ല​ധി​കം വോ​ട്ട​ർ​മാ​രും ജി​ല്ല​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി 53.21 ശ​ത​മാ​നം.


ഉച്ചകഴിഞ്ഞതോടെ വോട്ട് ചെയ്യാത്തവരെ വോട്ടേഴ്സ് ലിസ്റ്റിൽ നോക്കി കണ്ടെത്തി വിളിച്ചു തുടങ്ങി. അണികൾ വാഹനങ്ങളുമായി തലങ്ങും വിലങ്ങും പാഞ്ഞു. വൈകിട്ട് മൂന്നിന് പോളിംഗ് 59.03 ശതമാനമായി. പിന്നീട് പോളിംഗ് ഊർജിതമായി. അഞ്ചോടെ 69.98 ശതമാനം പേർ വോട്ട് ചെയ്തു. വിദൂരമേഖലകളിൽനിന്നും മറ്റും വയോധികരായ നിരവധിപ്പേരെ വാഹനങ്ങളിൽ എത്തിക്കുന്ന കാഴ്ചയും കാണാമായിരുന്നു. പലരെയും വീട്ടിൽനിന്ന് ബൂത്തിലെത്തിച്ചു. ഏറ്റവുമൊടുവിൽ ലഭിച്ച കണക്ക് പ്രകാരമാണ് 70.26 ശതമാനം പേർ ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പോസ്റ്റൽ വോട്ടുകളും അവസാന കണക്കുകളും വരുന്പോൾ വോട്ടിംഗ് ശതമാനം ഇനിയും ഉയരും.