കുട്ടിക്കാനം :വളഞ്ഞാംങ്ങാനത്ത് വച്ചു ബ്രേക്ക് പോയ കെഎസ്ആർടിസി ബസ് തിട്ടയിൽ ഇടിച്ചു നിന്നു. യാത്രക്കാർ ആർക്കു പരിക്കേറ്റിട്ടില്ല.ഡ്രൈവറുടെ മനസാന്നിധ്യം ആണ് വൻ അപകടം ഒഴിവാക്കിയത്. കുമളിയിൽ നിന്നു തിരുവനന്തപുരത്തേയ്ക്കു പോവുകയായിരുന്നു
കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10.15 ന് ആണ് അപകടം സംഭവിച്ചത്.