പീരുമേട്: റാണികോവില്‍ എസ്റ്റേറ്റിൽ തൊഴിലാളി ലയത്തിൽ അഗ്നിബാധ. ഒരു വീട് പൂർണമായി കത്തിനശിച്ചു. രണ്ടു വീടുകൾക്കു ഭാഗികമായി തീപിടിച്ചു. റാണി ഗണേശൻ എന്നയാളുടെ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച രാവിലെ 11നാണ് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
വൈദ്യുതി ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രഥമിക നിഗമനം.
വീടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. പുക ഉയരുന്നത് കണ്ട നാട്ടുകാർ പീരുമേട് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ എത്തി തീയണയ്ക്കുകയും ചെയ്തു. അപകടസമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നില്ല.
