ഇടുക്കി : തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റുകളുടെ കാര്യത്തിൽ മുൻ ധാരണ തന്നെ ഇക്കുറിയും തുടരാൻ എൽഡിഎഫ് തീരുമാനം.
കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ
അതാതു പാർട്ടികൾ നൽകും. സീറ്റുകൾ കുറഞ്ഞയിടങ്ങളിലും, അധികം സീറ്റുകൾ വന്ന യിടങ്ങളിലും പ്രദേശിക തലത്തിൽ ചർച്ചകൾ നടത്തി
തർക്കമില്ലാതെ പ്രശ്നം പരിഹരിക്കും.
പാർട്ടികൾക്ക് തങ്ങളുടെ കൈവശമുള്ള സീറ്റുകൾ പരസ്പരം വച്ചു മാറാൻ കഴിയും.
അത്തരം ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സീറ്റു ചർച്ചകൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് എൽഡിഎഫിൻ്റെ പ്രതീക്ഷ.
തർക്കങ്ങൾ വരുന്ന ഇടങ്ങളിലെ പ്രശ്നങ്ങൾ
എൽഡിഎഫ് ജില്ലാ കമ്മിറ്റി ചേർന്നു പരിഹരിക്കും. സിപിഐ -സിപിഎം ഉഭയ കക്ഷി ചർച്ചകൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ തുടരുകയാണ്.
ദിവസങ്ങൾക്കകം പഞ്ചായത്ത് തലങ്ങളിൽ സീറ്റു വിഭജനം പൂർത്തിയാക്കുന്നതിന് കഴിയുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
