വണ്ടിപ്പെരിയാർ : ഐഎൻടിയുസി – കോൺഗ്രസ് നേതാവായിരുന്ന എം.ബാലു അനുസ്മരണത്തിൻ്റെ ഭാഗമായി റാലിയും, സമ്മേളനവും നടത്തി.
എച്ച്ആർപിഇ(ഐഎൻടിയുസി) യൂണിയൻ്റെ
നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണി നിരന്നു. തുടർന്നു ചേർന്ന സമ്മേളനം എഐസിസി അംഗം ഇ. എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ശബരിമലയിൽ സ്വർണ പാളികൾ നഷ്ടപ്പെട്ട സംഭവത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നു മുഖ്യമന്ത്രിക്കും, സർക്കാരിനും ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് ആഗസ്തി പറഞ്ഞു.യൂണിയൻ പ്രസിഡൻ്റ് സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷാജി പൈനാടത്ത് , പി. ആർ. അയ്യപ്പൻ, എസ്. ഗണേശൻ, റോബിൻ കാരയ്ക്കാട്, ശാന്തി രമേശ്, തോമസുകുട്ടി പുള്ളോലിക്കൽ , പി.കെ. രാജൻ, കെ.എ.സിദ്ധിക്,പി.എം.വർക്കി, പി. എം. ജോയി, തമ്പി വരയന്നൂർ, പി.എ. ബാബു,പാപ്പച്ചൻ വർക്കി,കെ.സി. സുകുമാരൻ, ആർ. ഗണേശൻ എന്നിവർ പ്രസംഗിച്ചു.