പീരുമേട് : മകരവിളക്കിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മകരജ്യോതി ദർശിക്കുന്ന പുല്ലുമേട്ടിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവും സംഘവും സന്ദർശനം നടത്തി. ഇതുവരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ കണ്ടു വിലയിരുത്തി.
പൊതുമരാമത്ത് വകുപ്പ്, തീർഥാടകരുടെ സുരക്ഷക്കായി നിർമിക്കുന്ന ബാരിക്കേഡ്, റവന്യു വകുപ്പ് പുല്ലുമേടു മുതൽ കോഴിക്കാനം വരെയുള്ള 12 കിലോമീറ്ററോളം ദൂരത്തിൽ ലൈറ്റ് തെളിക്കുന്ന ജോലികളും ജില്ലാ പോലീസ് മേധാവിയും സംഘവും കണ്ടു വിലയിരുത്തി.
ഇക്കുറി ഓഫിഷൽ വാനങ്ങൾക്കു പുല്ലുമേടു വരെ മാത്രമേ അനുമതിയുള്ളൂ. മുൻപ് ഉപ്പുപാറ വരെ അനുമതിയുണ്ടായിരുന്നു. കൂടാതെ മകരജ്യോതി ദർശിച്ചതിനു ശേഷം ഒരു തീർഥാടകനെയും തിരികെ സന്നിധാനത്തേക്കു കടത്തിവിടില്ല.
