മീനടത്തെ നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ പ്രസാദ് നാരായണൻ, ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിടപറഞ്ഞത്.
മീനടം ഗ്രാമപഞ്ചായത്ത് മെമ്പറായി ഇത് അദ്ദേഹത്തിന്റെ ഏഴാമത്തെ വിജയമായിരുന്നു. ഇപ്രാവശ്യം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. പൊതുജനസേവന രംഗത്ത് ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന പ്രസാദ് നാരായണന്റെ വിയോഗം പ്രദേശത്ത് വലിയ ദുഃഖം വിതറി.
