മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ സേവനം ആരംഭിക്കുന്നു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിനായി നിർമ്മിച്ചിരിക്കുന്ന
ക്ലിനിക്ന്റെ ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു അറക്കൽ പിതാവ് നിർവഹിക്കും.
ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിൽ ഡോക്ടർ സജിൻ അലക്സാണ്ടർന്റെ (MBBS, MD(DVL) സേവനം എല്ലാ ദിവസവും ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങളോടൊരുക്കിയിരിക്കുന്ന ക്ലിനിക്കിൽ ആന്റി- ഏജിങ് ചികിത്സകൾ, പിഗ്മെന്റേഷൻ കുറയ്ക്കുന്ന ചികിത്സകൾ, മുടി വീണ്ടെടുക്കൽ- മുടിവീഴിച്ച പ്രതിരോധ ചികിത്സകൾ, മുറിപ്പാടുകൾ കുറയ്ക്കുന്നതിനുള്ള ചികിത്സകൾ, ചർമ്മ തിളക്കവും തെളിമയും വർദ്ധിപ്പിക്കുന്ന ചികിത്സകൾ, മറ്റ് ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി സേവനങ്ങളും ലഭ്യമാകും.
