ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ നാളെ മൂന്നുവരെ പത്രിക പിൻവലിക്കാം. സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്‍റിനോ ഫോറം 5ൽ തയാറാക്കിയ നോട്ടീസ് നൽകാം.

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന സ​മ​യ​ത്തി​നുശേ​ഷം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. മ​ല​യാ​ളം അ​ക്ഷ​ര​മാ​ലാ ക്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.


പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.