പീരുമേട് : പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശാന്തി രമേശ്, വൈസ് പ്രസിഡൻ്റായി മനോജ് രാജൻ എന്നിവരെ കോൺഗ്രസ് നിശ്ചയിച്ചു. കുട്ടിക്കാനം വാർഡിൽ നിന്ന് ആണ് ശാന്തി വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ സ്റ്റാഗ് ബ്രൂക്ക് വാർഡ് അംഗമായിരുന്നു ശാന്തി, വുഡ്ലാൻസ് വാർഡിൽ നിന്ന് ആണ് മനോജ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒന്നര വർഷം ഗ്ലെൻമേരി അംഗം സി.കെ. അനിഷ് , അവസാനത്തെ 2 വർഷം പാമ്പനാർ അംഗം ശേഖരൻ എന്നിവർക്ക് നൽകാനും കോൺഗ്രസ് പാർട്ടി തീരുമാനിച്ചു.