ഏലപ്പാറ സ്വദേശികളായ യുവാക്കൾക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു വൻ തുക വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ പൊലീസ് രണ്ട് പേരെ കൂടി  അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശികളായ രാജേഷ്, ഭുവനചന്ദ്രൻ എന്നിവരെ ആണ് പോലീസ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.കേസിൽ പ്രതികളായ
ബിജെപി നേതാവ് ബെന്നി പെരുവന്താനം ,
വണ്ടിപ്പെരിയാർ സ്വദേശി ഫൈസൽ എന്നിവർ റിമാൻഡിലാണ്.
ബോണാമി വാരത്ത് കരോട്ട് ബെന്നിയുടെ പക്കൽ നിന്ന് ആണ് ഇവർ 16 ലക്ഷം രൂപ തട്ടിയത്.ബെന്നിയുടെ മകൾക്ക് സർക്കാർ ജോലി നൽകാമെന്നായിരുന്നു ഉറപ്പ്.
ആയുർവേ തെറാപിസ്റ്റ് നേഴ്സ്, ജോലികൾ നൽകാമെന്ന് പറഞ്ഞു 16 ലക്ഷം വാങ്ങിയ ശേഷം ഇൻ്റവ്യൂ കാർഡ് നൽകി.
തിരുവനന്തപുരത്ത് എത്തിയപ്പോൾ ആണ് ഇതു വ്യാജമെന്ന് മനസിലായത്. പ്രതികളെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *