പീരുമേട് :പാമ്പനാർ ലക്ഷമി കോവിൽ നിന്നു 93 വയസ്സുകാരി തങ്കമ്മ ഗോപാലനെ കാണാതായിട്ട് രണ്ടര വർഷം പിന്നിടുന്നു. തുടക്കത്തിൽ ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും ഇതു വരെ
തങ്കമ്മ എന്ന വയോധികയുടെ
കാണാതായ കേസിൽ ഒരു തുമ്പും കിട്ടിയിട്ടില്ല.
നിരോധാനം ഇങ്ങനെ
അടിമുടി ദുരൂഹതകൾ നിറഞ്ഞതാണ്
മണലുംപുറത്ത് തങ്കമ്മയുടെ നിരോധാനം സംബന്ധിച്ച കേസ്.
2023 ഏപ്രിൽ 15 വിഷു ദിനത്തിൽ വീടിനു സമീപത്തെ ക്ഷേത്രത്തിൽ അന്നദാനത്തിനു പോയ തങ്കമ്മ പിന്നിട് തിരിച്ചെത്തിയില്ല.
മകൾ ബിന്ദുവിനൊപ്പം ആണ് തങ്കമ്മ അമ്പലത്തിൽ എത്തിയത്. ഇവിടുത്തെ പുജാരിയോട് അമ്മയെ ഇവിടെ ഇരുത്തിയ വിവരം പറഞ്ഞ ശേഷം ആണ് ബിന്ദുവും ഭർത്താവും റാണികോവിലിലെ ക്ഷേത്രത്തിലേക്കു പോയത്.
റാണികോവിലിൽ നിന്നു തങ്ങൾ മടങ്ങിയെത്തിയപ്പോൾ അമ്മയെ കണ്ടില്ലെന്ന് ബിന്ദു പറയുന്നു.
വീട്ടിലേക്ക് മടങ്ങി പോയതായി അറിയിച്ചതിനെ തുടർന്ന്
തങ്ങൾ വീട്ടിലേക്കു പോന്നു. ഇവിടെ എത്തിയപ്പോൾ അമ്മയെ കണ്ടില്ല. വീട്ടിലും പരിസരത്തും അയൽവാസികളുടെ സഹായത്തോടെ തിരഞ്ഞു. പക്ഷേ നിരാശയായിരുന്നു ഫലം. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നദാനം വൈകിയതിനെ തുടർന്ന് തങ്കമ്മ മടങ്ങി പോയന്നായിരുന്നു ആദ്യ നിഗമനം.
തങ്കമ്മ വീട്ടിലേക്ക് നടന്നു പോകുന്നതു കണ്ടു എന്ന് സമീപവാസി മൊഴി നൽകുകയും ചെയ്തു. എന്നാൽ വീട്ടിൽ നിന്നു തങ്കമ്മ വീണ്ടു ലക്ഷമി കോവിലിലേക്ക് വന്നു എന്നും ജനസംസാരമുണ്ട്.
മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണം
പരാതി ലഭിച്ച അന്നു തന്നെ പീരുമേട് പൊലീസ് അന്വേഷണം തുടങ്ങി. പിന്നീട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ശക്തമാക്കി.
കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയ സംശയം തോന്നിയ ചിലരെ ചോദ്യം ചെയ്തു.
രണ്ടാം ഘട്ടത്തിൽ കഡാവർ ഡോഗ് ഉൾപ്പെട്ട സംഘത്തിൻ്റെ അന്വേഷണവും നടന്നു. എന്നാൽ തങ്കമ്മയെ കണ്ടെത്താനായില്ല.
ഹൈക്കോടതി ഇടപെൽ
79 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഒന്നും ഉണ്ടാകാത്തതിനെ തുടർന്ന് മകൾ ബിന്ദു ഹൈക്കോടതിയെ സമീപിച്ചു.
മകളുടെ ഹർജിയിൽആദ്യം പൊലീസിനോട് റിപ്പോർട്ട് തേടി കോടതി ഇതു പരിഗണിക്കുന്നതിനിടെ സ്പഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം വേണമെന്ന ആവശ്യം കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഹൈക്കോടതി ആണ്
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയത്.
അവശേഷിക്കുന്ന ആശങ്ക.
കഴിഞ്ഞ 6 മാസത്തിനിടെ കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് തങ്കമ്മയുടെ കുടുംബാംഗങ്ങളുടെ പരാതി.
ക്രൈംബ്രാഞ്ച് സംഘം ഇവിടേക്കു എത്തിയിട്ടില്ല. ഫോണിൽ പോലും ബന്ധപ്പെടുകയും ചെയ്തിട്ടില്ല. അമ്മയ്ക്കു എന്തു പറ്റി എന്നറിയാതെ കടുത്ത മനോവേദനയിലൂടെ ആണ് ഈ കുടുംബം കടന്നു പോകുന്നത്. കാണാതാകുമ്പോൾ തങ്കമ്മയ്ക്കു 93 വയസ് പ്രായമുണ്ടായിരുന്നു. കഴുത്തിൽ കിടന്ന മാല മുക്കുപണ്ടമായിരുന്നു. എന്നാൽ കാതിലിലെ കമ്മൽ സ്വർണ്ണമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
തങ്കമ്മയുടെ നിരോധാനത്തിൽ നിയമപാലകർ കാട്ടുന്ന നിസംഗത വീണ്ടും കോടതിയെ അറിയിക്കാനുള്ള തീരുമാനത്തിലാണ് കുടുംബം.
