പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് തുടക്കം കുറിച്ച് കോഴിമല രാജാവ് രാമൻ രാജമന്നാന് ആദ്യത്തെ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട

ഇടുക്കി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ജില്ലയിൽ തുടക്കം. കോഴിമല രാജാവ് രാമൻ രാജമന്നാന് ആദ്യത്തെ എന്യൂമറേഷൻ ഫോറം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്‍റെ സാന്നിധ്യത്തിൽ ബൂത്ത് ലെവൽ ഓഫീസർ കൈമാറി. ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ മിനി കെ. തോമസ്, കാഞ്ചിയാർ വില്ലേജ് ഓഫീസർ വി.ജെ. ബിജുമോൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

2002ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത്. ബി​എ​ൽ​ഒ​മാ​ർ നി​ല​വി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് എ​ന്യൂ​മ​റേ​ഷ​ൻ ഫോ​റ​ങ്ങ​ൾ എ​ത്തി​ക്കും. പു​തു​താ​യി വോ​ട്ട് ചേ​ർ​ക്കാ​ൻ ഫോ​റം ആ​റും ഒ​ഴി​വാ​ക്കാ​ൻ ഫോ​റം ഏ​ഴും തി​രു​ത്താ​നോ വോ​ട്ടു​മാ​റ്റാ​നോ ഫോ​റം എ​ട്ടു​മാ​ണ് ന​ൽ​കേ​ണ്ട​ത്. താ​ത്കാ​ലി​ക​മാ​യി സ്ഥ​ലം​മാ​റി നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യും ഫോ​റം സ​മ​ർ​പ്പി​ക്കാം.

ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ര​ടു വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കേ​ണ്ട​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഇ​ല​ക്‌ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റാ​ണ്. രേ​ഖ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​ആ​ർ​ഒ നോ​ട്ടീ​സ് അ​യ​യ്ക്കും. പി​ന്നീ​ട് അ​ന്തി​മപ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ന്തി​മപ​ട്ടി​ക​യി​ൽ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ആ​ദ്യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാം.

പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റെ സ​മീ​പി​ക്കാ​നു​ള്ള അ​വ​സ​ര​വും സ​മ്മ​തി​ദാ​യ​ക​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കും.

ഫോം വിതരണവും ഡിജിറ്റൈസേഷനും താലൂക്ക് തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോൾ റൂം വഴി നിരീക്ഷിക്കും.