ഇടുക്കി : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിക്കപ്പെട്ടതോടെ ചിത്രം തെളിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വനിതകൾക്ക് കൂടുതൽ അധ്യക്ഷപദവികൾ ലഭിക്കും. വാർഡുകളുടെ എണ്ണം കൂടിയതോടെയാണ് വനിതകൾക്ക് മേൽക്കൈ ലഭിച്ചത്.

ആകെയുള്ള 52 പഞ്ചായത്തുകളിൽ പകുതി പഞ്ചായത്തുകളിലും വനിതകൾക്ക് അധ്യക്ഷ പദവി ലഭിക്കും. ഇതിൽ ജനറൽ വിഭാഗം വനിതകൾക്ക് 23 പഞ്ചായത്തുകളുടെ പ്രസിഡന്‍റ് പദവി ലഭിക്കും. പട്ടിക ജാതിയിൽപ്പെട്ട വനിതയ്ക്ക് രണ്ടു പഞ്ചായത്തുകളും പട്ടികവർഗ വനിതയ്ക്ക് ഒരു പഞ്ചായത്തുമാണുള്ളത്. രണ്ടു നഗരസഭകളിൽ തൊടുപുഴയുടെ അധ്യക്ഷപദവി വനിത കൈയാളും. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലെണ്ണം വനിതാ സംവരണമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയും വനിതയ്ക്കാണ്.

വ​നി​ത ജ​ന​റ​ൽ

ബൈ​സ​ണ്‍​വാ​ലി, പ​ള്ളി​വാ​സ​ൽ, ശാ​ന്ത​ൻ​പാ​റ, ചി​ന്ന​ക്ക​നാ​ൽ, പാ​ന്പാ​ടും​പാ​റ, രാ​ജാ​ക്കാ​ട്, ഉ​ടു​ന്പ​ൻ​ചോ​ല, ഉ​ടു​ന്പ​ന്നൂ​ർ, കോ​ടി​ക്കു​ളം, കു​ട​യ​ത്തൂ​ർ, ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, അ​റ​ക്കു​ളം, വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, ഉ​പ്പു​ത​റ, വ​ണ്ട​ൻ​മേ​ട്, കാ​ഞ്ചി​യാ​ർ, ഇ​ര​ട്ട​യാ​ർ, ച​ക്കു​പ​ള്ളം, ക​രി​ങ്കു​ന്നം, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, പീ​രു​മേ​ട്.

പ​ട്ടി​കജാ​തി വ​നി​ത
ദേ​വി​കു​ളം, വ​ണ്ടി​പ്പെ​രി​യാ​ർ.

പ​ട്ടി​കവ​ർ​ഗ വ​നി​ത 
വെ​ള്ളി​യാ​മ​റ്റം
പ​ട്ടി​ക ജാ​തി 
രാ​ജ​കു​മാ​രി, അ​യ്യ​പ്പ​ൻ​കോ​വി​ൽ, പെ​രു​വ​ന്താ​നം.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
പ​ട്ടി​ക ജാ​തി -ഇ​ളം​ദേ​ശം
പ​ട്ടി​ക വ​ർ​ഗം -ക​ട്ട​പ്പ​ന

വ​നി​ത ജ​ന​റ​ൽ -ദേ​വി​കു​ളം, നെ​ടു​ങ്ക​ണ്ടം, ഇ​ടു​ക്കി, അ​ഴു​ത

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് -വ​നി​ത ജ​ന​റ​ൽ

നഗരസഭ 
തൊടുപുഴ -വനിത
കട്ടപ്പന -ജനറൽ