
പീരുമേട്:അപകടങ്ങൾ തുടർക്കഥയായിട്ടും ദേശീയപാതയിലെ കാടു വെട്ടി തെളിക്കാതെ ദേശീയപാത അധിക്യതർ. . ദേശിയ പാത 183ൽ വണ്ടിപ്പെരിയാറിനും പെരുവന്താനത്തിനുമിടയിലെ ദേശീയപാതയോരത്ത് റോഡിനു ഇരുവശങ്ങളിലുമായി കാടുകൾ വളർന്ന് പന്തലിച്ച് ഡ്രൈവർമാരുടെ കാഴ്ച്ചച മറയ്ക്കുകയാണ്. റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ദിശാ ബോർഡുകൾ കാടുപിടിച്ചു കിടക്കുന്നത് മൂലം ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ദുരിതതമായിരിക്കുന്നത് . വാഗമൺ, പരുന്തുംപാറ, തേക്കടി ലക്ഷ്യമാക്കി എത്തുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചരക്കു വാഹനങ്ങളും നിരവധിയാണ്. കാട് പിടിച്ചു കിടക്കുന്നതിനാൽ ദിശാ സൂചക ബോര്‍ഡുകൾ കാണാൻ കഴിയാതെ വാഹന യാത്രികർ റോഡിൽ വട്ടം ചുറ്റുന്നതു സ്ഥിരം കാഴ്ച്ചയാണ്.
കുത്തിറക്കങ്ങളും അപകട വളവുകളുമുള്ള ഹൈറേഞ്ചിന്റെ റോഡുകളിൽ കാടുകൾ വളർന്നു നിൽക്കുന്നത് മൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തത് അപകടം സൃഷ്ടിക്കുന്നു.കാട് വെട്ടി തെളിക്കുന്നതിന് ആവശ്യമായ ഫണ്ട് ഇല്ലാത്തതാണ് കാട് വെട്ടാത്തതെന്നാണ് ദേശീയപാത ആധിക്യതരുടെ വിശദീകരണം.ഇതിനായി പ്രത്യേക ഫണ്ടിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഇത് ലഭിച്ചാൽ ഉടൻ കാട് വെട്ടി തെളിക്കുമെന്നാണ് അധിക്യതർ പറയുന്നത്
പടം: ദേശിയപാത 183ൽ കുട്ടിക്കാനത്തിനു സമീപം കാഴ്ച്ച മറയ്ക്കുന്ന രീതിയിൽ കൊടുംവളവിൽ കാടുപിടിച്ചു കിടക്കുന്നു
